LATEST

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’,​ ജനങ്ങൾ വോട്ടിംഗ്‌ യന്ത്രത്തിൽ തേടിയതും അതുതന്നെ


തിരുവനന്തപുരം: പാർട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷം മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയ 2016ലെ തിരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ പ്രചാരണവാക്യം എല്ലാവർക്കും ഓർമ്മയുണ്ടാകും. ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കേരളം കരകയറുന്ന സമയത്തായിരുന്നു 2021ലെ തിരഞ്ഞെടുപ്പ് അന്ന് ‘ഉറപ്പാണ് എൽഡിഎഫ്’ എന്നായിരുന്നു പ്രചാരണ വാക്യം. ജനങ്ങൾ ഉറച്ച് കൂടെനിന്നതോടെ 99 സീറ്റിൽ ജയിച്ച് നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടി പിണറായിയുടെ നേതൃത്വത്തിൽ തന്നെ എൽഡിഎഫ് അധികാരത്തിലെത്തി. ഇത്തവണ ജനവിരുദ്ധ വികാരമില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് പിണറായി 3.0 എന്ന വിളിപ്പേരുമായി എൽഡിഎഫ് മത്സരത്തിനിറങ്ങിയത്. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?’ എന്നതായിരുന്നു പരസ്യവാചകം. അക്ഷരാ‌ർത്ഥത്തിൽ ജനങ്ങൾ പോളിംഗ് ബൂത്തിലെത്തി വോട്ടിംഗ് യന്ത്രത്തിൽ നോക്കിയതും അതുതന്നെയായിരുന്നു കേട്ടോ. എൽഡിഎഫ് അല്ലാതെ മറ്റാരെ ജയിപ്പിക്കാമെന്ന്.


Source link

Back to top button