test del 2
30 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കൽ; പദ്ധതിയുമായി ഇറാൻ

ദുബായ്: 30 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 14-ഇന സമാധനനിർദേശം യു.എസിനുമുമ്പിൽവെച്ച് ഇറാൻ. വെടിനിർത്തൽ നീട്ടുകയല്ല, യുദ്ധം അവസാനിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇറാൻഭരണകൂടവുമായി ബന്ധമുള്ള മാധ്യമങ്ങൾ പറഞ്ഞു. യു.എസ്. മുന്നോട്ടുവെച്ച ഒൻപതിന സമാധാനപദ്ധതിക്കു ബദലാണിത്.ഇറാനുമേലുള്ള യു.എസിന്റെ ഉപരോധം പിൻവലിക്കുക, ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിക്കുക, പശ്ചിമേഷ്യയിൽനിന്ന് സൈന്യത്തെ പിൻവലിക്കുക, ഇസ്രയേൽ ലെബനനിൽ നടത്തുന്ന ആക്രമണമുൾപ്പെടെയുള്ളവ അവസാനിപ്പിക്കുക എന്നിവയ്ക്കുള്ള ആഹ്വാനവും 14-ഇന നിർദേശത്തിലുണ്ട്.ഇറാന്റെ പുതിയ നിർദേശം അവലോകനം ചെയ്യുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, സമാധാനക്കരാറുണ്ടാകുമോ എന്ന് വ്യക്തമാക്കിയില്ല.
Source link


