test del 4 copy of del 3
‘40 ദിവസം ഒരുനേരം മാത്രമായിരുന്നു ആഹാരം..’: ആശ്വാസം കരതൊട്ടു; ജെറിൻ വീട്ടിലെത്തി

ഹരിപ്പാട് ∙ ജീവൻ തന്നെ നഷ്ടമായേക്കാവുന്ന സാഹചര്യത്തിൽനിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് പള്ളിപ്പാട് പറയങ്കേരി കണ്ടത്തിൽ പുത്തൻ വീട്ടിൽ ജെറിൻ ജോർജ്. യുദ്ധത്തെത്തുടർന്ന് രണ്ടുമാസമായി ഇറാനിൽ ചരക്കുകപ്പലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ജെറിൻ. കെ.സി.വേണുഗോപാൽ എംപിയും രമേശ് ചെന്നിത്തല എംഎൽഎയും നടത്തിയ ഇടപെടലിലാണ് അർമീനിയയിൽ നിന്നു മുംൈബയിലും അവിടെനിന്നു കൊച്ചിയിലുമെത്തിയത്. കൊച്ചി വിമാനത്താവളത്തിലെത്തിയ ജെറിൻ പിതാവ് ജോർജ് ജേക്കബിനും മാതാവ് ലില്ലിക്കുമൊപ്പം വീട്ടിലെത്തി. വീട്ടിലെത്തിയ ഉടൻ സഹോദരി റീന ജോർജിനെ ചേർത്തുപിടിച്ച് സന്തോഷം പങ്കിട്ടു. തന്റെ മോചനത്തിനായി പ്രാർഥിച്ചവരോടും സഹായം ചെയ്തവരോടും നന്ദി അറിയിച്ചു.ദുബായിൽ ഇറങ്ങി നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു എങ്കിലും യുദ്ധം ആരംഭിച്ചതോടെ അതിനുള്ള അവസരം നഷ്ടമായി. ദുബായിലേക്ക് ഇറാൻ മിസൈലുകൾ അയച്ചതിനെ തുടർന്ന് ചരക്ക് ഇറക്കാതെ കപ്പൽ ഇറാനിലേക്കു പുറപ്പെട്ടു. ഇറാനിൽ എത്തിയതോടെ യുദ്ധം രൂക്ഷമായി. ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ച് എത്തണമെന്ന ചിന്തയായിരുന്നു മനസ്സിലെന്നു ജെറിൻ പറഞ്ഞു.
Source link


