test del 3
‘കോടതിയിൽപോയി തിരിച്ചു കയറാൻ താൽപര്യമില്ല; സർക്കാരിൽ ലോബിയും കോക്കസും’

തിരുവനന്തപുരം∙ സസ്പെൻഷൻ ഉത്തരവിറങ്ങിയതിനു പിന്നാലെ വീണ്ടും സമൂഹമാധ്യമ പോസ്റ്റുമായി ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്. സിനിമയിൽ നടൻ സലിം കുമാർ ‘എന്ത് കാര്യത്തിന്’ എന്നു പറയുന്ന ഡയലോഗ് ‘മീം’ ആയി പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ പ്രതികരണം. അഴിമതിക്കായി സർക്കാരിൽ ലോബിയും കോക്കസും ഉണ്ടെന്നു കൊച്ചിയിൽ പ്രശാന്ത് പ്രതികരിച്ചു.സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിനാണ് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിനെതിരെ സർക്കാർ വീണ്ടും അച്ചടക്കനടപടി സ്വീകരിച്ചത്. ഇന്ന് അവസാനിക്കാനിരുന്ന സസ്പെൻഷൻ കാലാവധി നീട്ടി ചീഫ് സെക്രട്ടറി എ.ജയതിലക് ഉത്തരവിറക്കി. ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പേരിൽ 2024 നവംബർ 11 മുതൽ പ്രശാന്ത് സസ്പെൻഷനിലാണ്. അദ്ദേഹത്തിനെതിരെയുള്ള എട്ടാമത്തെ അച്ചടക്കനടപടിയാണിത്.
Source link


