test del 4 copy of del 3
എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയം ഉറപ്പ്: മുഹമ്മദ് ഷിയാസ്

ജനവിധി സീൽ ചെയ്തുവച്ചിരിക്കുന്ന ബാലറ്റ് മെഷീനുകൾ തിങ്കളാഴ്ച തുറക്കും. അധികം കാത്തിരിപ്പു വേണ്ടിവരില്ല, മണിക്കൂറുകൾക്കുള്ളിൽ ജനവിധി അറിയാം. അവസാന വിസിലിലേക്കു നീങ്ങുന്ന വാശിയേറിയ മത്സരത്തിന്റെ അന്തിമ നിമിഷങ്ങളിൽ ടീം ക്യാപ്റ്റൻമാരുടെ മനസ്സിൽ എന്താവും. ആരും പരാജയം ഉറപ്പിക്കുന്നില്ല, വിജയ പ്രതീക്ഷയിലാണ്. പക്ഷേ , വിജയി ഒന്നേ ഉണ്ടാവൂ, അതാണു യാഥാർഥ്യം.കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം: എസ്.സതീഷ് സംസ്ഥാനത്ത് ഇടതു സർക്കാരിന്റെ ഭരണ തുടർച്ചയും ജില്ലയിൽ എൽഡിഎഫ് 2021ലേക്കാൾ മെച്ചപ്പെട്ട വിജയവും നേടും. കഴിഞ്ഞവട്ടം 5 സീറ്റിലാണ് എൽഡിഎഫ് ജയിച്ചത്. ഇക്കുറി അതിലും മികച്ചതായിരിക്കും വിജയം. പാർട്ടിക്കും മുന്നണിക്കും തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്. യുഡിഎഫ് അനുകൂല ഫലപ്രഖ്യാപനം നടത്തിയ സർവേകളുടെ കണക്കിൽ പോലും സർക്കാർ വിരുദ്ധ വികാരം കാണാനില്ല. അതുവച്ചല്ല ഞങ്ങളുടെ വിലയിരുത്തൽ. വീടുകൾ സന്ദർശിച്ചപ്പോൾ കിട്ടിയ ഫീഡ് ബാക് അനുസരിച്ചാണിത്. ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണു ഞങ്ങൾക്കു മനസ്സിലായത്. വികസനം തുടരണമെന്നും ക്ഷേമ പദ്ധതികൾ നിലനിൽക്കണമെന്നും ഇൗ സർക്കാർ വീണ്ടും വരണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നു. ജില്ലയിലെ അനുഭവവും ഇതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണു എൽഡിഎഫിന്റെ ആത്മവിശ്വാസം. എക്സിറ്റ് പോൾ ഫലങ്ങൾ ഞങ്ങൾ കണക്കിലെടുക്കുന്നേയില്ല.ട്വന്റി20 പാർട്ടിയുടെ വരവോടുകൂടി എൻഡിഎ വളരെ ശക്തമായ നിലയിലായി. ജില്ലയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വലിയ പിന്തുണ ഉറപ്പാക്കാൻ ഇതിലൂടെ കഴിഞ്ഞു. ഇത് അപ്രതീക്ഷിത മുന്നേറ്റം സാധ്യമാക്കി. മുസ്‌ലിം ജനവിഭാഗങ്ങളുടെ മുമ്പെങ്ങുമില്ലാത്ത പിന്തുണയും എൻഡിഎയ്ക്കുണ്ടായി. എക്സിറ്റ് പോൾ ഫലങ്ങളിൽ അത്രകണ്ടു കഴമ്പുണ്ടെന്നു തോന്നുന്നില്ല. 1.97 ലക്ഷം വോട്ടർമാർവരെയുള്ള മണ്ഡലങ്ങളിൽ 1500 മുതൽ 2000 വരെ വോട്ടർമാരെ മാത്രം കണ്ട് അഭിപ്രായം തേടുമ്പോൾ അത് ഒരു ശതമാനംപോലുമാകുന്നില്ലെന്നോർക്കണം. വികസന മുരടിപ്പും പിണറായി വിരുദ്ധ തരംഗവുമാണ് ഇത്തവണത്തെ തി രഞ്ഞെടുപ്പിലെ വിഷയങ്ങൾ.
Source link


