test del 1

ലെഫ്റ്റനന്റ് ജനറൽ വിജയ് ബി.നായർ സൈനിക യുദ്ധപരിശീലന കമാൻഡർ

തിരുവനന്തപുരം: പാലക്കാട് സ്വദേശിയായ ലെഫ്റ്റനന്റ് ജനറൽ വിജയ് ബി.നായർ മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സ് ഒഫ് വാർ ഇൻഫൻട്രി സ്കൂൾ കമാൻഡന്റായി നിയമിതനായി. കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്. നാഷണൽ ഡിഫൻസ് അക്കാഡമി, ഇന്ത്യൻ മിലിട്ടറി അക്കാഡമി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം പഞ്ചാബ് റെജിമെന്റിൽ കമ്മിഷൻ ചെയ്യപ്പെട്ട ഇദ്ദേഹം,​ അതേ ബറ്റാലിയന്റെ കമാൻഡറായി. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സംരക്ഷണ സേനയിലും നിയന്ത്രണ രേഖയിൽ എട്ടുതവണയും സേവനമനുഷ്ഠിച്ചു. ജമ്മു കാശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചു. ചീഫ് ഒഫ് സ്റ്റാഫ് വെസ്റ്റേൺ കമാൻഡ്, നോർത്തേൺ കമാൻഡ് എന്നിവ ഉൾപ്പെടെ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭൂട്ടാൻ ഇന്ത്യൻ മിലിട്ടറി പരിശീലന ടീമിലും ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിലും പങ്കെടുത്തു. അതിവിശിഷ്ട സേവാമെഡൽ, സേനാമെഡൽ, ആർമി കമാൻഡേഴ്‌സ് അഭിനന്ദന കാർഡുകൾ (നാലുതവണ), കോംഗോയിലെ യുണൈറ്റഡ് നേഷൻസ് ഫോഴ്‌സ് കമാൻഡേഴ്‌സ് പുരസ്കാരം എന്നിവ ലഭിച്ചു.


Source link

Back to top button