test del 4 copy of del 3

​നാടകത്തിലെ വാല്യക്കാരൻ; കുട്ടികൾക്കിടയിലെ ഹീറോ


കോട്ടയം ∙ ഡിജോ കാപ്പൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. ‘നാളെ ഇവിടെ ഒരു നേതാവ് വരും. അയാളെ പ്രസംഗിക്കാൻ സമ്മതിക്കരുത്.’ വിദ്യാർഥി സംഘടനാ നേതാക്കളോട് രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശം. അത് അപ്പാടെ ഏറ്റെടുത്ത ഡിജോ കാപ്പനും സംഘവും ആ നേതാവ് വന്നിറങ്ങിയപ്പോൾ മുതൽ കൂവൽ തുടങ്ങി.അങ്ങനെ സഹപാഠികളും സുഹൃത്തുക്കളും തങ്ങളുടെ പ്രശ്നങ്ങളുമായി ഡിജോയുടെ അടുത്തെത്തി തുടങ്ങി. എല്ലാ വർഷവും സ്കൂൾ ലീഡറാകാനൊന്നും നോക്കണ്ട. രാഷ്ട്രീയവും വേണ്ട. ഇനി പഠനത്തിൽ ശ്രദ്ധിക്കണമെന്ന് പത്താം ക്ലാസിന്റെ തുടക്കത്തിൽ തന്നെ വീട്ടുകാർ ഡിജോയോട് പറഞ്ഞു. എന്നാൽ ജയിക്കാൻ സാധ്യതയുള്ള നേതാവെന്ന നിലയി‍ൽ ആ വർഷവും ഡിജോ തന്നെ മത്സരിച്ചു, സ്കൂൾ ലീഡറായി. പിന്നീട് പാലാ സെന്റ് തോമസ് കോളജിൽ പ്രീ ഡിഗ്രിക്ക് ചേർന്നപ്പോൾ കേരള കോൺഗ്രസ് വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌സിയുടെ ഭാരവാഹിത്വത്തിലുമെത്തി.


Source link

Back to top button