test del 4 copy of del 3

വി.കെ. പ്രശാന്ത് എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി മേയർ വി.വി.രാജേഷ്


തിരുവനന്തപുരം ∙ നിലവിലെ കോർപറേഷൻ ഭരണസമിതിയുടെ പാളിച്ചകൾ മുൻ ഭര സമിതിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്ന വി.കെ. പ്രശാന്ത് എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി മേയർ വി.വി.രാജേഷ്. 45 വർഷം ഭരിച്ചിട്ടും നഗരത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തവരാണ് 5 മാസം തികഞ്ഞ ഭരണസമിതിയെ വിമർശിക്കുന്നതെന്ന് മേയർ പറഞ്ഞു.കരാറുകാർക്ക് പണം നൽകാത്തതിനാൽ പല പദ്ധതികളുടെയും നടത്തിപ്പ് പാതിവഴിയിലാണ്. വിളപ്പിൽശാല മാലിന്യ സംസ്കരണശാല പൂട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും മാലിന്യ സംസ്കരണത്തിന് ബദൽ സംവിധാനങ്ങൾ കണ്ടെത്താൻ മുൻ ഭരണസമിതികൾക്കായില്ലെന്നും വി.വി.രാജേഷ് ആരോപിച്ചു. കുടിവെള്ള വിതരണത്തിന്റെ ഉത്തരവാദിത്തം കോർപറേഷൻ ഏറ്റെടുത്തി‍ട്ടുണ്ടെന്നും പൈപ്പിലൂടെ വെള്ളം കൊണ്ടുവരേണ്ടത് സർക്കാരാണെന്നും മേയർ പറഞ്ഞു.


Source link

Back to top button