test del 4 copy of del 3
മിൽമ പാൽവില 4 രൂപ കൂട്ടുമ്പോൾ കർഷകന് ലഭിക്കുക 2 മാത്രം; മറ്റു ജോലികൾ തേടി ക്ഷീരകർഷകർ

കോഴഞ്ചേരി ∙ കേരളം നന്മ കണികണ്ടുണരുമ്പോൾ ആ നന്മയ്ക്ക് കാരണമാകുന്ന ക്ഷീരകർഷകർ കണ്ണീരു തോരാത്ത അവസ്ഥയാണ്. മിൽമ പാൽവില 4 രൂപ കൂട്ടുമ്പോൾ, ക്ഷീരകർഷകർക്ക് കിട്ടുന്നത് 2 രൂപ മാത്രം. എന്നിട്ടും ഒരു ലീറ്റർ പാലിൽ കുറഞ്ഞത് 10 രൂപ നഷ്ടമെന്നാണ് കർഷകർ പറയുന്നത്. കാലിത്തീറ്റയുടെ വില ക്രമാതീതമായി കൂടിയത് പ്രധാന പ്രതിസന്ധിയായി നിലനിൽക്കുന്നു. കാലിത്തീറ്റ, ചോളപ്പൊടി, ഗോതമ്പുതവിട്, പരുത്തി, പിണ്ണാക്ക് എന്നിവയ്ക്കെല്ലാം വില കൂടി. കഴിഞ്ഞ ആഴ്ച മാത്രം കാലിത്തീറ്റയ്ക്ക് ഒറ്റയടിക്ക് കൂട്ടിയത് 30 രൂപ.മറ്റു ജോലികൾ തേടി ക്ഷീരകർഷകർ പന്തളം ∙ പ്രതിസന്ധി കാരണം ഒട്ടേറെ പേർ പശുവളർത്തൽ നിർത്തി മറ്റ് വഴികൾ തേടുന്ന ഘട്ടത്തിലാണ് മിൽമയുടെ പാൽവില കൂട്ടാനുള്ള തീരുമാനം. പശു വളർത്തലിനോടുള്ള താൽപര്യം കൊണ്ടു മാത്രമാണ് 3 പശുക്കളെ ഇപ്പോഴും വളർത്തുതെന്നതെന്ന് കർഷകനായ കുടശനാട് ഏലക്കോട് വീട്ടിൽ വർഗീസ് പറയുന്നു. 40 പശുക്കളെ വരെ വളർത്തിയ പൂഴിക്കാട് സ്വദേശി ഈ രംഗം വിട്ടിട്ട് മാസങ്ങളായി. നല്ല രീതിയിൽ നടത്തിയ ഫാം വേണ്ടെന്നു വച്ചതിനു 2 കാരണങ്ങൾ മാത്രം. കാലിത്തീറ്റയുടെ വില വർധനയും പാലിനു വില കുറഞ്ഞതും. സമാനമായ രീതിയിൽ ഒട്ടേറെ പേർ ഈ രംഗം വിട്ടു. 2018ൽ സർക്കാർ ക്ഷീരമേഖലയെക്കുറിച്ചു പഠിക്കാൻ ലിഡാ ജേക്കബിനെ കമ്മിഷനായി നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിലെ പ്രധാന നിഗമനം തന്നെ ഒരു ലീറ്റർ പാലിന്റെ ഉൽപാദനച്ചെലവ് മാത്രം 47 രൂപയെന്നാണ്. ഇത് കണക്കാക്കിയുള്ള വില വർധന ഇതുവരെ സർക്കാർ നടപ്പാക്കിയിട്ടില്ലെന്നു കർഷകർ പറയുന്നു.
Source link


