test del 1

ബംഗാളിൽ ബാലറ്റ് പെട്ടി തുറന്നെന്ന് ആരോപണം, പ്രതിഷേധം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃതമായി ബാലറ്റ് പെട്ടി തുറക്കാൻ ശ്രമമെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്ത്. കൊൽക്കത്തയിൽ ഷെഖാവത്ത് മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിലാണ് സംഭവം. തൃണമൂൽ പ്രവർത്തകർ സംഭവത്തിന്റേതെന്ന് അവകാശപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. മുഖ്യമന്ത്രി മമതാ ബാനർജി അടക്കം നേതാക്കൾ സ്ട്രോംഗ് റൂമിന് മുന്നിലെത്തി പ്രതിഷേധിച്ചു. പ്രദേശത്ത് തൃണമൂൽ പ്രവർത്തകരും സുരക്ഷാ സേനയുമായി സംഘർഷമുണ്ടായി. സംഭവത്തിന് പിന്നിൽ ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലെ ഗൂഢാലോചനയാണെന്ന് തൃണമൂൽ ആരോപിച്ചു. തൃണമൂൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സ്ഥലത്തെത്തിയ ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.


Source link

Back to top button