LATEST

‘നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ, ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ’; പാചകവാതക വില വർദ്ധനയിൽ സുരേഷ് ഗോപി


കോട്ടയം: വാണിജ്യ പാചകവാതക വില വർദ്ധനയിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാചക വാതകത്തിന്റെ ലോകം മുഴുവനുമുള്ള വില ഒന്ന് അന്വേഷിച്ചു നോക്കൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ‘ലോകം മുഴുവൻ ഒന്ന് അന്വേഷിക്കൂ, എവിടെയൊക്കെ എത്ര കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ. വാണിജ്യ സിലിണ്ടർ വെറുതെ ഒരു നമ്പർ അല്ലായിരുന്നോ?-സുരേഷ് ഗോപി പറഞ്ഞു. ഇന്ധന വില വർദ്ധനവുണ്ടാകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിട്ടില്ല.


Source link

Back to top button