LATEST

എക്സിറ്റ് പോൾ ഫലങ്ങൾ വെറും ‘തള്ള്’ അല്ല, അവ ‘എക്സാറ്റ് പോൾ’ ആകുന്നതെങ്ങനെയെന്നറിയാമോ‌?


എക്സിറ്റ് പോൾ… ഇന്നലെ വൈകുന്നേരം മുതൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണിത്. തിരഞ്ഞെടുപ്പിൽ വോട്ടർമാർ ആർക്കാണ് വോട്ടുചെയ്തത് എന്ന് ആരാഞ്ഞ് നടത്തുന്ന വിവരശേഖരണമാണ് എക്സിറ്റ് പോൾ എന്ന് ചുരുക്കത്തിൽ പറയാം. കേരളത്തിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നലെ വൈകിട്ടാണ് പുറത്തുന്നത്. തിരഞ്ഞെടുപ്പുഫലം യുഡിഎഫിന് അനുകൂലമായിരിക്കും എന്നാണ് എല്ലാ എക്സിറ്റ് പോളുകളും വ്യക്തമാക്കുന്നത്. വോട്ടർമാരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിവരങ്ങായതിനാൽ വലിയൊരളവുവരെ എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായിരിക്കും. എന്നാൽ ഇത് അമ്പേ പരാജയമായിപ്പോയ അവസരങ്ങളും ധാരാളമുണ്ട്. ഒരു മണ്ഡലത്തിലെ വേട്ടർമാരിൽ ചെറിയൊരു ശതമാനത്തിന്റെ അഭിപ്രായമാണ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. അതിനാൽ അതിൽ വിശ്വസിക്കുക പ്രയാസകരമാണെന്നാണ് എതിർക്കുന്നവർ പറയുന്നത്. എന്നാൽ പൂർണമായി വിശ്വസിക്കാം എന്നാണ് എക്സിറ്റ് പോൾ അനുകൂലികൾ പറയുന്നത്.


Source link

Back to top button