test del 3
പിടിച്ചു നിൽക്കാനാകുന്നില്ല, വീട് ജപ്തിയിൽ, 2 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു: െഞട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ സുബീഷ് സുധി

സിനിമ നിർമിച്ച് കടക്കെണിയിലായെന്ന് തുറന്നു പറഞ്ഞ് നടൻ സുബീഷ് സുധി. സാമ്പത്തികബാധ്യത മൂലം രണ്ടു തവണ ജീവനൊടുക്കാൻ ശ്രമിച്ചെന്നും സുഹൃത്തുക്കളുടെ ഇടപെടലിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും സുബീഷ് സുധി വെളിപ്പെടുത്തി. തന്റെ ഫോണിലേക്ക് ഇപ്പോൾ താൻ കടം വാങ്ങിയവർ മാത്രമാണ് വിളിക്കാറുള്ളത്. നേരായ വഴിയിൽ പൈസ ഉണ്ടാക്കി കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് സുബീഷ് സുധി വെളിപ്പെടുത്തി. വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത് . 2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും പരീക്ഷയും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. മാധ്യമങ്ങൾ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യക്കേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം നാൽപതോളം കോളുകൾ ആണ് വരുന്നത് കടക്കാരുടേത്.
Source link


