test del 3

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ


തൃശ്ശൂർ∙ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശിവപ്രസാദ് പൊലീസ് കസ്റ്റഡിയിൽ. കൊലപാതകമാണെന്നാണ് സൂചന.വീട്ടിൽനിന്ന് പുറത്തേക്ക് പോയ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Source link

Back to top button