test del 4 copy of del 3

കുടിവെള്ളത്തിനായി തുതിയൂരിൽ കൂട്ടയടി; കേസെടുത്ത് പൊലീസ്, കൗൺസിലറെയും കരാറുകാരനെയും ആക്രമിച്ചതിനു വെവ്വേറെ കേസുകൾ


കാക്കനാട് ∙ തുതിയൂരിലേക്ക് പൈപ്പു വെള്ളം കിട്ടാത്തതിനെ ചൊല്ലി അരങ്ങേറിയ കൂട്ടയടിയുടെ പേരിൽ പൊലീസ് 2 കേസുകൾ റജിസ്റ്റർ ചെയ്തു. നഗരസഭ കൗൺസിലർ തോമസ് തുതിയൂരിനെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിച്ചെന്ന പരാതിയിൽ ജല അതോറിറ്റി കരാറുകാരൻ സി.എസ്.സനലൻ ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുത്തു. സനലനെയും ഭാര്യയും മുൻ കൗൺസിലറുമായ ഷീബ സനലനെയും ആക്രമിച്ചെന്ന പരാതിയിൽ കൗൺസിലർ തോമസ് തുതിയൂർ ഉൾപ്പെടെ 3 പേർക്കെതിരെയും കേസുണ്ട്.തുതിയൂരിലേക്ക് വെള്ളം നൽകാത്തതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം സനലനും സംഘവും തന്നെയും ഒപ്പമുണ്ടായിരുന്നവരെയും മർദ്ദിച്ചെന്നാണ് കൗൺസിലർ തോമസിന്റെ മൊഴി. ടിവി സെന്റർ ജംക‍്ഷനിൽ മെട്രോ റെയിൽ നിർമാണ സ്ഥലത്ത് ജല വിതരണ പൈപ്പ് പൊട്ടിയതിനാൽ തുതിയൂർ പ്രദേശത്തേക്കുള്ള ജല വിതരണം ഏതാനും ദിവസങ്ങളായി തടസപ്പെട്ടിരുന്നു.ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. ഓരോ പ്രദേശത്തേക്കും ദിവസങ്ങൾ ഇടവിട്ടു വെള്ളം പമ്പു ചെയ്യുന്നതിനുള്ള വാൽവ് തുറക്കുന്ന ചുമതലക്കാരനാണ് സനലൻ.


Source link

Back to top button