LATEST

‘ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വരും, യുഡിഎഫ് വരരുത് എന്നാണ് ആഗ്രഹം’


ആലപ്പുഴ: ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും എക്സിറ്റ്പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ. ഒരുപക്ഷേ ഇത് തന്റെ ആഗ്രഹമായിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരുമെന്നാണ് കണക്കുകൂട്ടൽ. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ലീഗ് അങ്ങനെയൊരു അഭിപ്രായം പറയാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘ യുഡിഎഫ് അധികാരത്തിൽ വരരുത് എന്നാണ് ആഗ്രഹം. അതുകൊണ്ട് മുഖ്യമന്ത്റി ആരാകണമെന്ന് പറയുന്നില്ല. പിണറായി വരണം എന്നാണ് ആഗ്രഹം. പിണറായി ഒരു ശുദ്ധനാണ്. എന്നാൽ മുഖ്യമന്ത്റിയുടെ ഓഫീസ് ശരിയല്ല എന്നതാണ് പ്രശ്നം. മുഖ്യമന്ത്റി പലതും അറിയുന്നില്ല. ആലപ്പുഴ ഉൾപ്പടെ എൽഡിഎഫ് സ്ഥാനാർഥി നിർണയം പാളി. അതിൽ നിരാശനായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ അടിച്ചു കയറി.


Source link

Back to top button