LATEST

പാലക്കാട്ട് ജനവാസമേഖലയ്‌ക്ക് സമീപം തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്


പാലക്കാട്: നരികുത്തിയിൽ സർക്കാർ മൃഗാശുപത്രിക്ക് സമീപം വൻ തീപിടിത്തം. മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് തീപിടിത്തമുണ്ടായത്. അതിനാൽ ആളപായം ഉണ്ടായിട്ടില്ല. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി നിലവിൽ തീ നിയന്ത്രണവിധേയമാക്കി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. പ്ലാസ്റ്റിക്ക് സാധനങ്ങളും മാലിന്യങ്ങളും പറമ്പിൽ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ചുറ്റും ഫ്ലാറ്റുകളും വീടുകളുമുള്ള ജനവാസ മേഖലയായതിനാൽ തീ അണയ്‌ക്കാനായി ഫയർഫോഴ്‌സ് സംഘത്തിന് പറമ്പിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല.


Source link

Back to top button