test del 4 copy of del 3
മത്തി ചാകര; കേരള തീരത്ത് ഏറ്റവുമധികം പിടിച്ചത് മത്തി; തൊട്ടടുത്ത് അയല, ചെമ്മീനും പാമ്പാടയും കുറഞ്ഞു

കൊച്ചി∙ കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ 3% വർധനയുണ്ട്. കേരളത്തിൽ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടൺ ആണ്– മുൻ വർഷത്തെക്കാൾ 2% കൂടുതൽ.രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ് (2.70 ലക്ഷം ടൺ). കണവ–കൂന്തൽ വർഗങ്ങൾ, മത്തി, കിളിമീൻ, പാമ്പാട എന്നിവയാണു പിന്നാലെ. ശക്തമായ മഴയും കപ്പൽ അപകടവും കാരണം മേയ്, ജൂൺ മാസങ്ങളിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിനങ്ങളിൽ കുറവുണ്ടായിട്ടും മൊത്തം മത്സ്യ ലഭ്യത കുറയാതെ പിടിച്ചുനിന്നു. 2% വർധനയോടെ രാജ്യത്തു മൂന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.
Source link


