test del 4 copy of del 3

ഒന്നു കൂളായേ… ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ഐസ്ക്രീം, കുട, എസി; ഒന്നര-രണ്ടു ടൺ എസി കിട്ടാനേ ഇല്ല!


മധുരമേറി ഐസ്ക്രീം കൊച്ചി∙ കൊടും ചൂടിൽ നാട് വെന്തുരുകിയതോടെ ഐസ്ക്രീം വിപണിക്കു മധുരമേറി. 3 മാസമാണ് സാധാരണ കേരളത്തിലെ വേനൽക്കാല വിപണി.ചൂടുകൂടിയതോടെ പാൽ–നെയ് ഉൽപന്നങ്ങളുടെ ലഭ്യത കുറയുമോയെന്ന ആശങ്കയുമുണ്ട്. 400 കോടിയാണ് കേരളത്തിലെ വേനൽക്കാല ഐസ്ക്രീം വിപണി. നേരത്തെ കപ്പ് ഐസ്ക്രീമും മറ്റും വാണിരുന്ന ഐസ്ക്രീം വിപണിയിൽ ഇപ്പോൾ അരലീറ്ററിന്റെയും ഒരു ലീറ്ററിന്റെയും ഫാമിലി പായ്ക്കിനും മികച്ച ഡിമാൻഡാണ്.സ്കൂൾ തുറക്കലും ഇടവപ്പാതിയുമാണു സാധാരണ കുടവിപണിയുടെ വസന്തം. എന്നാൽ, ഇത്തവണ മഴയ്ക്കു മുൻപുള്ള കൊടുംചൂടിനെ നേരിടാൻ ഉള്ളിൽ സിൽവർ കോട്ടിങ് വരുന്ന (യുവിഎസ് കോട്ടിങ്) കുടകൾക്ക് ആവശ്യക്കാർ ഏറി. സാധാരണ കുടകളെക്കാൾ ഇവ തണുപ്പു നൽകുമെന്നു നിർമാതാക്കൾ പറയുന്നു.


Source link

Back to top button