LATEST

കെ.കെ.രാജപ്പന് എം.വി.ദേവൻ പുരസ്‌കാരം


കൊച്ചി: ആറാമത് എം.വി.ദേവൻ പുരസ്കാരത്തിന് പ്രശസ്ത ചിത്രകലാദ്ധ്യാപകൻ എറണാകുളം ഓണക്കൂർ സ്വദേശി പ്രൊഫ.കെ.കെ.രാജപ്പൻ അർഹനായി. ഏഷ്യൻ ആർട്‌സ് സെന്ററും പൗർണമി ആർട്ട് ഗ്യാലറിയും ഏർപ്പെടുത്തിയ പുരസ്‌കാരം മേയ് അവസാനം തിരുവനന്തപുരത്ത് സമ്മാനിക്കും. ടി.കലാധരൻ,സുരേഷ് കൂത്തുപറമ്പ്,ബിനുരാജ് കലാപീഠം എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്സ് പ്രിൻസിപ്പലായി വിരമിച്ച പ്രൊഫ.രാജപ്പൻ ചിത്രകലയിലെ വിവിധ മാദ്ധ്യമങ്ങളിൽ മികവ് തെളിയിച്ചു. കേരള ലളിതകല അക്കാഡമി പുരസ്കാരം നേടിയിട്ടുണ്ട്.


Source link

Back to top button