LATEST

പി.എസ്.സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം


തിരുവനന്തപുരം: മേയ് 2ന് ഉച്ചയ്ക്ക് 1.30മുതൽ 3.05 വരെ നടത്തുന്ന ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയ്ക്ക് മലപ്പുറം ജില്ലയിൽ തിരുരങ്ങാടി (പി.ഒ),ജി.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1138844 മുതൽ 1139143 വരെയുള്ള ഉദ്യോഗാർത്ഥികൾ വേങ്ങര ജി.വി.എച്ച്.എസ്.എസ് കേന്ദ്രത്തിലും കോഴിക്കോട് പൊക്കുന്നു (പി.ഒ).കിനാശ്ശേരി,ഒലിവ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1146529 മുതൽ 1146828 വരെയുള്ളവർ മാങ്കാവ് (പി.ഒ), ആഴ്‌ചവട്ടം ജി.എച്ച്.എസിലും ഹാജരായി പരീക്ഷയെഴുതേണ്ടതാണ്. തിരുവനന്തപുരം ജില്ലയിൽ പ്രിന്റിംഗ് വകുപ്പിൽ ബൈൻ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 216/2025) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് മെയ് 05 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം എസ്.എം.എസ്.എന്നിവ നൽകിയിട്ടുണ്ട്.


Source link

Back to top button