test del 5 copy of del 3

മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചു കടന്നു; ‘മുങ്ങിയ’ പ്രതിയെ തോട്ടിൽനിന്ന് ‘പൊക്കി’


കൊച്ചി∙ പിടിച്ചുപറി കേസിൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നതിനിടെ ഞായറാഴ്ച പറവൂരിൽനിന്നു പൊലീസുകാരെ ആക്രമിച്ചു കടന്നുകളഞ്ഞ പ്രതിയെ ഇടപ്പള്ളി തോട്ടിൽനിന്നു പൊക്കി പൊലീസ്. റെയിൽവേ ട്രാക്കിനു സമീപത്തേക്കു യുവാക്കളെ വിളിച്ചു വരുത്തി മർദിച്ചു മൊബൈൽ ഫോണും മാലയും അപഹരിച്ച കേസിലെ പ്രതി പത്തനംതിട്ട പഴകുളം റസൽ മൻസിലിൽ റസലിനെയാണു(20) പൊലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായി പിടികൂടിയത്. കടന്നുകളഞ്ഞു മൂന്നാം ദിവസമാണു പ്രതി വലയിലായത്. ഇന്നലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയ റസലിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിച്ചു വീണ്ടും കടന്നു. തുടർന്നു കുന്നുംപുറം പാലത്തിനു സമീപം ഇടപ്പള്ളി തോട്ടിൽ ആഫ്രിക്കൻ പോളകൾക്കിടയിൽ ഒളിച്ച പ്രതിയെ ഒന്നര മണിക്കൂർ തിരഞ്ഞാണു കണ്ടെത്തിയത്.  ഇതോടെ കടവന്ത്ര, എളമക്കര, ചേരാനല്ലൂർ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും സ്ട്രൈക്കർ ടീമും ഉൾപ്പെടെ വൻ സംഘം പ്രദേശത്തു തിരച്ചിൽ ആരംഭിച്ചു. വൈകിട്ട് മൂന്നരയോടെ വട്ടേക്കുന്നം ഭാഗത്തെ കാടുപിടിച്ച ഒഴിഞ്ഞ പറമ്പിൽ പ്രതിയുണ്ടെന്നു കണ്ടെത്തി. നാട്ടുകാരും പൊലീസും പറമ്പു വളഞ്ഞതോടെ പ്രതി ആഫ്രിക്കൻ പോള നിറഞ്ഞ ഇടപ്പള്ളി തോട്ടിലേക്കു ചാടി. തുടർന്നു 3 പൊലീസുകാർ വെള്ളത്തിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. പോളയ്ക്കിടയിൽ പതിയിരുന്ന പ്രതിയെ ഒന്നര മണിക്കൂർ തിരഞ്ഞു കണ്ടെത്തി. റസലിനൊപ്പം ചാടിപ്പോയ ആലപ്പുഴ നൂറനാട് കഞ്ഞിക്കോട് ചെറുനാമ്പിൽ വീട്ടിൽ സൂരജിനെ (20) ഞായറാഴ്ച രാത്രി തന്നെ പിടികൂടിയിരുന്നു.


Source link

Back to top button