നിയമസഭാതിരഞ്ഞെടുപ്പ്, എൻ.ഡി.എ മികച്ചവിജയം നേടും: ബി.ഡി.ജെ.എസ്

ചേർത്തല: നിയമസഭാതിരഞ്ഞെടുപ്പിൽ എൻ.ഡി.എ മികച്ച വിജയം നേടുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കൺവിനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലും നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന യോഗവും ചേർത്തല ട്രാവൻകൂർ പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞു.സീറ്റും വോട്ടും വർദ്ധിപ്പിക്കാനും അധികാരത്തിൽ പാങ്കളിയാവാനും എൻ.ഡി.എയ്ക്ക് കഴിയുമെന്നും യോഗം വിലയിരുത്തി. കേരളത്തിൽ ഇത്തവണ ഏറ്റവും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സാധിയ്ക്കുമെന്നും വിലയിരുത്തി. യോഗത്തിൽ അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പത്മകുമാർ.പൈലി വാത്യാട്ട്,ഉണ്ണികൃഷ്ണൻ ചാലക്കുടി അഡ്വ.സിനിൽ മുണ്ടപ്പള്ളി,എ.എൻ.അനുരാഗ്,എ.ബി.ജയപ്രകാശ്,അഡ്വ.പി. എസ്.ജ്യോതിസ്,രാകേഷ് കോഴഞ്ചേരി,അഡ്വ.സംഗീത വിശ്വനാഥ്,അനിഷ് പുല്ലുവേലിൽ,പച്ചയിൽ സന്ദീപ്,സന്തോഷ്ശാന്തി,അഡ്വ.പ്രദീഷ് പ്രഭ,സുരേഷ് ഇട്ടികുന്നേൽ,എം.പി.സെൻ,സുരേന്ദ്രൻപരുത്തി പള്ളി എന്നിവർ സംസാരിച്ചു. വൈദ്യുതി നിയന്ത്രണം: വ്യാപക
പ്രക്ഷോഭം സംഘടിപ്പിക്കും
Source link


