test del 4 copy of del 3
പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഓടിപ്പോകാൻ ശ്രമിച്ചു; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്∙ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം പറവൂർ സ്വദേശി കാഞ്ഞിരം പറമ്പ് വീട്ടിൽ സിദ്ധി(24) ആണ് 0.370 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ചൊവ്വാഴ്ച സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഓടിപ്പോകാൻ ശ്രമിച്ചതിനെ തുടർന്ന് നടത്തി പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിജോ ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷജൽ ഇഗ്നേഷ്യസ്, വിജീഷ്, ജലീൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
Source link


