test del 3
സ്ഥാനത്ത് കെഎസ്ഇബി ഓഫിസുകളിൽ പ്രതിഷേധം: പായവിരിച്ച് കിടന്ന് നാട്ടുകാർ; പുലർച്ചെ വരെ നീണ്ട വാക്കുതർക്കം

തൃശൂർ ∙ വൈദ്യുതി മുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടത്തും കെഎസ്ഇബി ഓഫിസുകളിൽ നാട്ടുകാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഡിവിഷൻ ഓഫിസിൽ അർധരാത്രി നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായി. രാത്രി 11 മണിയോടെ ആരംഭിച്ച പ്രതിഷേധവും വാഗ്വാദവും പുലർച്ചെ രണ്ടര വരെ തുടർന്നു. പ്രതിഷേധത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തു. എരുമപ്പെട്ടി, കടങ്ങോട്, വരവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് രാത്രി പലതവണ വൈദ്യുതി വിതരണം മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫിസിലെത്തി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചത്. എരുമപ്പെട്ടിയിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നും പൊലീസും സ്ഥലത്തെത്തി. പലരും പ്രതിഷേധസൂചകമായി വൈദ്യുതി ഓഫിസിനുള്ളിൽ പായ വിരിച്ച് കിടപ്പും ആരംഭിച്ചു. വൈദ്യുതി ഉപഭോഗം അമിതമായി കൂടുന്നതിനാൽ ഫീഡറുകളിൽ ലോഡ് വർധിക്കുകയും തുടർന്ന് ലൈനുകൾ ഓട്ടോമാറ്റിക്കായി ഡ്രിപ്പ് ആകുന്നതും സബ് സ്റ്റേഷനിലേക്കുള്ള 33 കെ.വി ലൈനിൽ വരുന്ന തകരാറുകളുമാണ് അടിക്കടിയുള്ള വൈദ്യുതി തടസ്സത്തിന് കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പൊലീസ് പ്രതിഷേധക്കാരെ ഓഫിസിനുള്ളിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ട ഉദ്യാേഗസ്ഥർ സ്ഥലത്തെത്താതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറുമടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും പ്രശ്നപരിഹാരം ഉറപ്പുനൽകുകയും ചെയ്തതോടെയാണ് പുലർച്ചെ രണ്ടരയോടെ നാട്ടുകാർ പിരിഞ്ഞുപോയത്.
Source link

