test del 3

‘തുണി ഊരുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന അസംബന്ധം നിർത്തിക്കൂടെ’; രൂക്ഷ പ്രതികരണവുമായി എസ്തർ


ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തർ അനിൽ. ‘ദൃശ്യം’ സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരം ഇപ്പോൾ സോഷ്യൽ മീഡിയയിലെ സദാചാര ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബാലതാരങ്ങളായെത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ‘ഹൈപ്പർ സെക്ഷ്വലൈസ്’ ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താരത്തെ വിമർശിച്ച് എത്തിയവർക്കാണ് എസ്തർ ഇപ്പോൾ കൃത്യമായ മറുപടി നൽകിയിരിക്കുന്നത്.ഈ പ്രതികരണങ്ങൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായാണ് താരം രംഗത്തെത്തിയത്. ‘‘തുണി ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന ഈ അസംബന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചു കൂടെ? സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ. ഒരാൾ പോലുമില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം?തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ പ്രതികരണങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചത്. നിലവിൽ ‘ദൃശ്യം 3’ ലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് താരം. സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും വളർന്നു വരുന്ന നടിമാർ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും എസ്തർ നേരത്തെയും തുറന്നു സംസാരിച്ചിട്ടുണ്ട്.


Source link

Back to top button