test del 3

വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു; മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ പദ്ധതിയിട്ടവർ റദ്ദാക്കി: ആഭ്യന്തര സഞ്ചാരം കൂടി


ആലപ്പുഴ ∙ പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്നു വിമാന ടിക്കറ്റ് നിരക്ക് ഉയർന്നത് ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂട്ടി. അവധിക്കാലത്തു മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ പദ്ധതിയിട്ടവർ ഭൂരിഭാഗവും ടിക്കറ്റ് നിരക്ക് ഉയർന്നതോടെ യാത്ര റദ്ദാക്കി. ഇവർ സംസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആശ്രയിക്കുകയായിരുന്നു.മാസങ്ങൾക്കു മുൻപേ യാത്രയ്ക്കായി ടിക്കറ്റ് ഉൾപ്പെടെ പാക്കേജ് എടുത്തവർക്കു പഴയ നിരക്കിൽ തന്നെ വിദേശയാത്ര നടത്താനാകുന്നുണ്ട്. ചുരുക്കം ചിലർ ഉയർന്ന നിരക്കിലും യാത്ര നടത്തി. മറ്റുള്ളവർ യാത്ര അടുത്തുള്ള ഹിൽ സ്റ്റേഷനുകളിലേക്കാക്കി. ചൂട് കാരണം തണുപ്പുള്ള പ്രദേശങ്ങൾ തേടി എത്തിയവരും ഏറെ. ഇതോടെ വാഗമൺ, മൂന്നാർ, ഊട്ടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറിയെന്നു ടൂർ ഓപ്പറേറ്റർമാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷൻ പ്രസിഡന്റ് അനി ഹനീഫ് പറഞ്ഞു.


Source link

Back to top button