LATEST

‘എൽഡിഎഫ് അനുഭവിച്ചത് യുഡിഎഫ് കരുതിവെച്ച ‘വൈദ്യുതി സമ്പാദ്യം’, 10 വർഷം പവർക്കട്ടില്ലാത്തതിന്റെ ക്രഡിറ്റ് ഉമ്മൻചാണ്ടിക്ക്’


തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം ലോഡ്‌ഷെഡ്ഡിംഗ് ഇല്ലാത്തതിന്റെ കാരണം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻ വൈദ്യുത മന്ത്രി ആര്യാടൻ മുഹമ്മദിന്റെയും ദീർഘവീക്ഷണം കൊണ്ടാണെന്ന് ടി സിദ്ദിഖ് എംഎൽഎ. 2014ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വൈദ്യുതി ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങളിലൊന്ന് എടുത്തതെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫ് സർക്കാർ ഇത്രയും കാലം അനുഭവിച്ചത് യുഡിഎഫ് സർക്കാർ കരുതിവെച്ച ‘വൈദ്യുതി സമ്പാദ്യം’ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭാവിയിലെ വൈദ്യുതി പ്രതിസന്ധി മുൻകൂട്ടി കണ്ട് 465 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കാൻ സ്വകാര്യ കമ്പനികളുമായി (ജിൻഡാൽ പവർ, ജാബുവ പവർ തുടങ്ങിയവ) കരാർ ഒപ്പിട്ടു. യൂണിറ്റിന് വെറും 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് (2039 വരെ) വൈദ്യുതി ഉറപ്പാക്കിയ ആ കരാറായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തെ പവർകട്ടില്ലാതെ കാത്തുസൂക്ഷിച്ചത്. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റതോടെ തുടങ്ങിയ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഈ കരാർ അട്ടിമറിക്കപ്പെട്ടത്. റെഗുലേറ്ററി കമ്മീഷനെ ഉപയോഗിച്ച് കേവലം ‘സാങ്കേതിക കാരണങ്ങൾ’ പറഞ്ഞ് ഈ കരാറുകൾ റദ്ദാക്കി’- സിദ്ദിഖ് കുറിച്ചു.


Source link

Back to top button