test del 3

ബംഗാളിൽ പോളിങ് തുടങ്ങി: അക്രമം തടയാൻ രണ്ടരലക്ഷത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥർ


ന്യൂഡൽഹി/കൊൽക്കത്ത ∙ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃണമൂലിന് മുൻതൂക്കമുള്ളതടക്കം 142 സീറ്റിലാണ് ഇന്നു തിരഞ്ഞെടുപ്പ്. 152 സീറ്റിലെ തിരഞ്ഞെടുപ്പ് ഈ മാസം 23 ന് പൂർത്തിയായിരുന്നു. 93.2% റെക്കോർഡ് പോളിങ് ആണ് ആദ്യഘട്ടത്തിലുണ്ടായത്. സമാന സാഹചര്യം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയപാർട്ടികൾ. എസ്ഐആറിനെത്തുടർന്ന് 90 ലക്ഷം പേരെയാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. സംശയ ലിസ്റ്റിലുള്ള 27 ലക്ഷം പേരിൽ രണ്ടാംഘട്ടത്തിലുള്ള 12 ലക്ഷത്തിനും ഇത്തവണ വോട്ട് ചെയ്യാൻ അവസരം ലഭിക്കില്ല.അതിനിടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാന്റെ വീടിനു സമീപമെത്തി ഭീഷണി മുഴക്കുന്ന ശർമയുടെ വിഡിയോയും പുറത്തുവന്നു. ഖാന്റെ അനുയായികൾ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ ശേഖരിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് ശർമ സ്ഥലം സന്ദർശിച്ചത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. അഞ്ഞൂറോളം ഏറ്റുമുട്ടലുകൾ നടത്തിയ ഉദ്യോഗസ്ഥന് ‘സിങ്കം’ എന്ന വിളിപ്പേരുണ്ട്. അയാൾ സിങ്കമാണെങ്കിൽ താൻ ‘പുഷ്പ’യാണെന്നായിരുന്നു ജഹാംഗീർ ഖാന്റെ മറുപടി. അജയ്പാൽ ശർമ നൈറ്റ് ക്ലബ്ബിൽ നൃത്തം ആസ്വദിക്കുന്ന രണ്ട് വിഡിയോകൾ പങ്കുവച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും ശർമയെ പരിഹസിച്ചു.ബിജെപി ഏജന്റ് എന്നായിരുന്നു ശർമയെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വിശേഷിപ്പിച്ചത്.


Source link

Back to top button