test del 4 copy of del 3
മൂന്നാറിൽ പാചകവാതക ക്ഷാമം; സിലിണ്ടർ വാങ്ങാനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ

മൂന്നാർ ∙ പാചകവാതക ക്ഷാമം രൂക്ഷമായതോടെ വീടുകളിലേക്ക് സിലിണ്ടർ വാങ്ങാനായി ജനങ്ങൾ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയിൽ. മൂന്നാറിലെ വിവിധ നഗറുകളിലുള്ളവരാണ് പാചകവാതക ക്ഷാമത്തെ തുടർന്ന് കടുത്ത ദുരിതമനുഭവിക്കുന്നത്. മൂവായിരത്തിലധികം ആളുകൾ താമസിക്കുന്ന വിവിധ നഗറുകളിലേക്ക്, വല്ലപ്പോഴുമാണ് സിലിണ്ടറുകളുമായി വാഹനങ്ങളെത്തുന്നത്. ബുക്ക് ചെയ്ത് 45 ദിവസം പൂർത്തിയാക്കിയവർ ഓട്ടോയിലും മറ്റും കാലി സിലിണ്ടറുമായി പൊലീസ് സ്റ്റേഷനു സമീപത്തുള്ള ബൈപാസ് റോഡിലെത്തി കാത്തു നിൽക്കണമെന്നാണ് വിതരണക്കാരുടെ നിർദേശം.
Source link


