test del 3
ശുചിമുറിയില്ലാത്ത ഷീ ലോഡ്ജ് നോക്കുകുത്തി; പാഴാക്കിയത് 50 ലക്ഷം: അന്വേഷണം വേണമെന്ന് ആവശ്യം

മൂവാറ്റുപുഴ ∙ നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിത താവളമൊരുക്കാൻ ലക്ഷ്യമിട്ട് നിർമിച്ച ഷീ ലോഡ്ജ് തുറക്കാനാകാത്ത സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യം. ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എം.ജെ. ഷാജിയാണു ഓംബുഡ്സ്മാനു പരാതി നൽകിയിരിക്കുന്നത്.ശുചിമുറി മാലിന്യ ടാങ്കും, മലിനജല ശേഖരണത്തിനുള്ള ടാങ്കും നിർമിക്കാതെയാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. ലോഡ്ജിന് സമീപത്ത് എവിടെയും ടാങ്കുകൾ നിർമിക്കാനുള്ള സൗകര്യമില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വെള്ളവും വെളിച്ചവും ഒരുക്കിയെങ്കിലും മലിനജലം ഒഴുക്കിവിടാൻ മാർഗമില്ലാത്തതിനാൽ ലോഡ്ജ് തുറക്കാൻ കഴിയില്ലെന്ന് നഗരസഭ അധികൃതർ പറയുന്നു.
Source link


