test del 3
ഹോട്ടലുകളെ കുറിച്ച് വിവരം: ഹിറ്റായി ‘ഗ്യാസ് ഉണ്ടോ’ വെബ്സൈറ്റ്; സുഹൃത്തുക്കൾ നിർമിച്ചത് ഒറ്റ രാത്രികൊണ്ട്

ആലപ്പുഴ ∙ ജനജീവിതം പ്രതിസന്ധിയിലാക്കിയ പാചകവാതക ക്ഷാമത്തിന് അൽപം പരിഹാരവുമായി രംഗത്തെത്തിയ ‘ഗ്യാസ് ഉണ്ടോ’ വെബ്സൈറ്റിനു പിന്നിൽ ആലപ്പുഴക്കാരനുമുണ്ട്. തൈക്കാട്ടുശേരി മൂലംകുഴിയിൽ ഐടി ജീവനക്കാരനായ വിശ്വനാഥ കർത്തയും സുഹൃത്ത് കണ്ണൂർ സ്വദേശി വൈശാഖ് സുരേഷുമാണു ‘ഗ്യാസ് ഉണ്ടോ’യുടെ സ്രഷ്ടാക്കൾ.റസ്റ്ററന്റ് ഉടമകൾക്കും ഇതിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ മറ്റുള്ളവർക്ക് ‘അപ് വോട്ട്’ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നാലുപേർ അപ് വോട്ട് ചെയ്ത അപ്ഡേറ്റ് ആധികാരികമാണെന്ന് ഉറപ്പിക്കാം. എത്ര സമയം മുൻപാണു വിവരങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തതെന്ന് അറിയാനുള്ള സംവിധാനവുമുണ്ട്. വിനയകുമാർ– രാജേശ്വരി ദമ്പതികളുടെ മകനാണു വിശ്വനാഥ്. വിശ്വനാഥിന്റെ ബിടെക് പഠനകാലത്തെ സുഹൃത്താണു വൈശാഖ്.
Source link


