test del 3
ചെറിയ നാരങ്ങയ്ക്ക് വലിയ വിലയാ… നാരങ്ങവെള്ളം കിട്ടാനില്ല; ലഭ്യമായ കടകളിൽ തീ വില

എടക്കര ∙ ചെറുനാരങ്ങയ്ക്ക് വലിയ വില കൊടുക്കണം. ഒരു കിലോഗ്രാം ചെറുനാരങ്ങയുടെ ഇന്നലത്തെ വില 260 രൂപയാണ്. ചില്ലറ വിൽപന നടത്തുന്ന കടകളിൽ ഇതിലും കൂടുതലാണ്. പച്ച നിറത്തിലുള്ളതിനെക്കാൾ വില കൂടുതലാണു മഞ്ഞയ്ക്ക്. അതായത് ഒരു ചെറുനാരങ്ങയ്ക്ക് ഏകദേശം 10 രൂപയിൽ കൂടുതലാണ് വില.വേനൽ ശക്തമായതോടെ ഉൽപാദനം കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വഴിയോര കച്ചവടക്കാരിലും നാരങ്ങ വെള്ളത്തിനു പകരം വത്തയ്ക്ക വെള്ളം, ജൂസ്, സംഭാരം എന്നിവയാണു വിൽക്കുന്നത്.
Source link


