test del 5 copy of del 3

ഉച്ചത്തിൽ പാട്ട്, തർക്കം; പൊലീസുകാരന്റെ വെടിയേറ്റ് ഡെലിവറി ബോയ് കൊല്ലപ്പെട്ടു


ദ്വാരക (ന്യൂഡൽഹി) ∙ വാക്കുതർക്കത്തിനിടെ പൊലീസ് ഹെഡ്കോൺസ്റ്റബിളിന്റെ വെടിയേറ്റ് ഫൂഡ് ഡെലിവറി ബോയ് മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ദ്വാരക ജാഫർപുർ കാലാൻ വില്ലേജിൽ പുലർച്ചെ 2നായിരുന്നു സംഭവം. ബിഹാർ സ്വദേശി പാണ്ഡവ് കുമാർ(21) ആണ് മരിച്ചത്. പരുക്കേറ്റ സുഹൃത്ത് രൂപേഷ് ചികിത്സയിലാണ്.പാണ്ഡവിന്റെ ഇടത് നെഞ്ചിലാണു വെടിയേറ്റത്. രൂപേഷിന്റെ വയറിലാണ് വെടിയുണ്ട തുളച്ചുകയറിയത്. നീരജിനെതിരെ കൊലപാതകക്കുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വഴക്കു നടക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കാണാതായ നീരജിന് വേണ്ടി തിരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.


Source link

Back to top button