LATEST

ഒരു വീട്ടിൽ ഒരു സ്ഥാനാർത്ഥി; ‘അപ്പയുടെ ആഗ്രഹം ചാണ്ടി പറഞ്ഞു, അദ്ദേഹത്തിന്റെ കാലത്ത് അതാണ് പ്രാവർത്തികമാക്കിയത്’


തിരുവനന്തപുരം: ഒരു വീട്ടിൽ നിന്ന് ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്ന ചാണ്ടി ഉമ്മന്റെ അഭിപ്രായം അപ്പയുടെ ആഗ്രഹമായിരുന്നെന്ന് ഉമ്മൻചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ. ഒരു വീട്ടിൽ നിന്ന് ഒരാൾ മതിയെന്ന അഭിപ്രായമാണ് പിതാവിനുണ്ടായിരുന്നത്. അപ്പയുടെ കാലത്ത് അതാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്. അപ്പ ഒരിക്കലും ചാണ്ടി ഉമ്മനെ പ്രമോട്ട് ചെയ്തിട്ടില്ല. മക്കളെ ആരെയെങ്കിലും രാഷ്ട്രീയത്തിൽ കൊണ്ടുവരാൻ അദ്ദേഹം പ്രമോഷൻ നടത്തിയതായി ആരും പറയില്ലെന്നും മറിയ ഉമ്മൻ പറഞ്ഞു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അവർ.


Source link

Back to top button