test del 4 copy of del 3
ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം∙ ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. പുലര്‍ച്ചെ 3.55ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2024ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ച, മുനി നാരായണ പ്രസാദിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്നു. 1987 മാര്‍ച്ചില്‍ മോസ്കോ ലോകമത വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു. 1989-91 കാലയളവില്‍ ഫിജിയിലെ നാരായണഗുരുകുലം അധിപനായിരുന്നു. 1999ല്‍ നിത്യചൈതന്യയതി സമാധിയായതോടെ നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവുമായി. ഇംഗ്ലീഷിലും മലയാളത്തിലുമായി തൊണ്ണൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഗ്രീക്ക് ചിന്തകര്‍, പൂര്‍ണ ജനനം, പ്രബന്ധ മാല, ന്യായദര്‍ശനം, വേദാന്തം-നാരായണഗുരുവരെ, ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം എന്നിവയാണ് കൃതികളില്‍ പ്രധാനം. ശ്രീനാരായണകൃതികള്‍, ഭഗവദ്ഗീത, ഉപനിഷത്തുകള്‍ എന്നിവയ്ക്കും ഭാഷ്യം രചിച്ചിട്ടുണ്ട്.
Source link


