LATEST

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയാൻ കർമ്മ പദ്ധതിയുമായി വനംവകുപ്പ്; സജീവമായി സർപ്പവോളണ്ടിയർമാർ


തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്. പരിശീലനം നേടിയ വോളണ്ടിയർമാരുടെ സേവനം പഞ്ചായത്ത് തലത്തിൽ ഉപയോഗപ്പെടുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദേശം നൽകി. പാമ്പുകളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം. വനംവകുപ്പിന്റെ സർപ്പ ആപ്പുവഴിയും വോളണ്ടിയർ‌മാരുടെ സേവനം ഉറപ്പുവരുത്താനാകും. പാമ്പുകടിയേൽക്കാതിരിക്കാൻ പാലിക്കേണ്ട മുൻകരുതലുകളെപ്പറ്റി എല്ലാ പഞ്ചായത്തുകളിലും വോളണ്ടിയർമാരുടെയും വനപാലകരുടെയും നേതൃത്വത്തിൽ ബോധവൽക്കരണം നടത്തും. ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഇഴജന്തുക്കൾ മാളം വിട്ടിറങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. വിടിന് സമീപമുള്ള പൊന്തക്കാടുകൾ, മാളങ്ങൾ, വിള്ളലുകൾ തുടങ്ങിയവ നീക്കം ചെയ്യണമെന്നും ഇര തേടി പാമ്പുകളെത്താതിരിക്കാനായി പരിസരശുചിത്വം പാലിക്കണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലെയും മറ്റും കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുന്നതിനായി ജില്ലാതല സമിതികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.


Source link

Back to top button