test del 3
ശബരിമല ക്ഷേത്രത്തിനു തൊട്ടുമുകളിൽ ഹെലികോപ്റ്റർ, ആശങ്ക; അന്വേഷണം

പത്തനംതിട്ട∙ ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് ആശങ്കയ്ക്കിടയാക്കി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. പൊലീസിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലാണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നതെന്നു കോസ്‌റ്റ് ഗാർഡ് വിശദീകരിച്ചു. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്റ്റ് ഗാർഡ് പറയുന്നു. പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ കോസ്റ്റ് ഗാർഡ് നിരീക്ഷണ പറക്കൽ നടത്താറുണ്ട്.
Source link


