test del 3
പാറമടയിലെ സ്ഫോടനത്തിൽ 500 മീറ്റർ ദൂരെയുള്ള വീടുകൾ പോലും പ്രകമ്പനം കൊള്ളുന്നു; വാടക വീടുകളിലേക്ക് മാറി നാട്ടുകാർ

കൂത്താട്ടുകുളം ∙ മണ്ണത്തൂർ ആടുകുഴിയിലെ പാറമടയുടെ പ്രവർത്തനം മൂലം ജനങ്ങൾ പലായനം ചെയ്യുന്നു. പലരും വാടകവീടുകൾ കണ്ടെത്തി താമസം മാറുകയാണ്. പാറമടയുടെ സമീപം ഭൂമിയുള്ളവർ ഇതു വിൽക്കാൻ നെട്ടോട്ടമോടുകയാണ്. പാറമട പ്രവർത്തനം ആരംഭിച്ചതോടെ മേഖലയിലെ ഓലികൾ വറ്റിയതായി പരാതി ഉയർന്നിരുന്നു. പാറമടയിലെ സ്ഫോടനത്തിൽ 500 മീറ്റർ ദൂരെയുള്ള വീടുകൾ പോലും പ്രകമ്പനം കൊള്ളുന്ന സ്ഥിതിയാണെന്നു നാട്ടുകാർ പറഞ്ഞു.ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് പരാതി നൽകിയിട്ടുണ്ട്. ആടുകുഴിയിൽ പാറമടയുടെ സമീപത്തെ റവന്യു പുറമ്പോക്ക് അളന്നു തിരിക്കണമെന്നാവശ്യപ്പെട്ടു കലക്ടർക്കും പരാതി നൽകി. പാറമടയുടെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരപരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം.
Source link


