test del 2

അടുത്തത് കാഷ് പട്ടേൽ? ട്രംപ് ഭരണകൂടത്തിൽനിന്ന് ഒരു ഉന്നതൻകൂടി പുറത്തേക്കെന്ന് റിപ്പോർട്ട്


വാഷിങ്ടൺ: എഫ്ബിഐ മേധാവി സ്ഥാനത്തുനിന്ന് കാഷ് പട്ടേലിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ മാസങ്ങളിൽ അദ്ദേഹത്തിനെതിരേ ഉയർന്ന, അമിത മദ്യപാനം ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് സൂചന.കാബിനറ്റ് തലത്തിൽ അടുത്തതായി ഉണ്ടാകുന്ന പുറത്താക്കൽ കാഷ് പട്ടേലിന്റേതാകുമെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്യുന്നു. കാഷ് പട്ടേലിനേക്കുറിച്ച് തുടർച്ചയായി പ്രതികൂല വാർത്തകൾ വരുന്നുണ്ട്. അത് ഒരു കാബിനറ്റ് സെക്രട്ടറിയെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒന്നല്ല. ഈ വിഷയത്തിൽ ട്രംപിനും അതൃപ്തിയുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടത്തിൽ കാര്യങ്ങൾ അത്ര സുഖകരമായല്ല നീങ്ങുന്നതെന്ന സൂചനകൾക്കിടെയാണ് കാഷ് പട്ടേലുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തെത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ മൂന്ന് കാബിനറ്റ് അംഗങ്ങളാണ് ട്രംപ് ഭരണകൂടത്തിൽനിന്ന് പുറത്തുപോയത്. അറ്റോർണി ജനറലായിരുന്ന പാം ബോണ്ടിയെ ഏപ്രിൽമാസമാണ് പുറത്താക്കിയത്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് ക്രിസ്റ്റി നോയത്തിനെ മാർച്ച് മാസത്തിൽ മാറ്റുകയും പകരം ഷീൽഡ് ഓഫ് അമേരിക്കാസിലേക്കുള്ള പ്രത്യേക പ്രതിനിധിയായി നിയമിക്കുകയും ചെയ്തിരുന്നു. ലേബർ സെക്രട്ടറിയായിരുന്ന ലോറി ഷാവേസ് ഡിറെമറിന് സ്വഭാവദൂഷ്യ ആരോപണത്തെ തുടർന്നാണ് സ്ഥാനമൊഴിയേണ്ടി വന്നത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ആക്ടിങ് ഡയറക്ടർ സ്ഥാനം അടുത്ത മാസമൊഴിയുമെന്ന് ടോഡ് ല്യോൺസ് പ്രഖ്യാപിച്ചിട്ടുമുണ്ട്. നേവി സെക്രട്ടറിയായിരുന്ന ജോൺ ഫെലാനെ കഴിഞ്ഞയാഴ്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പുറത്താക്കുകയും ചെയ്തിരുന്നു.എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്ക് എന്നിവർക്കാണ് ഇനി സ്ഥാനചലനം സംഭവിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്.


Source link

Back to top button