test del 3

തിരുവമ്പാടി വെടിക്കെട്ടിനില്ല, ആഡംബരം ഉണ്ടാകില്ല; പൂരം നടത്തിപ്പിൽ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ്


തൃശൂർ ∙ തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരിക്കും പൂരം എഴുന്നള്ളിപ്പ് നടത്തുക. ആഘോഷവും ആഡംബരവും ഉണ്ടാകില്ല. നിരോധിതമായി ഒരു വസ്തുവും വെടിക്കെട്ട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ല. ദേവസ്വത്തിലെ ചിലരും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു. അതേസമയം, പൂരം നടത്തിപ്പില്‍ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും രാജേഷ് പറഞ്ഞു.ജില്ലാഭരണകൂടം എന്ത് പറയുന്നുവോ അതിനൊപ്പം നിന്ന് തീരുമാനങ്ങളെടുക്കും. ഇന്നലെ മുഴുവന്‍ സമയവും ഞങ്ങള്‍ തിരുവമ്പാടി ദേവസ്വത്തിലായിരുന്നു. മൃതദേഹങ്ങളുടെ തിരച്ചില്‍ ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. യോഗം കൂടാനുള്ള സാഹചര്യം ഇതുവരെയും ഉണ്ടായിട്ടില്ല. സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ തീരുമാനവും ജനവികാരവും കണക്കിലെടുത്തുകൊണ്ട് മാത്രമാകും തീരുമാനമെടുക്കുക. തൃശൂര്‍ പൂരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ ഇങ്ങനെയൊരു ദുരന്തം ഉണ്ടായിരിക്കുന്നത്. തിരുവമ്പാടിയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒപ്പമാണ്. ഇത്തരമൊരു അപകടം നടന്നതില്‍ കേരള സമൂഹം മുഴുവന്‍ വളരെയധികം ദുഃഖത്തിലാണ്. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയെന്നതാണ് ചെയ്യേണ്ടത്’’ – രാജേഷ് പറഞ്ഞു.


Source link

Back to top button