test del 3

പാതിവഴിയിലെ പദ്ധതികൾക്ക് ഓടിനടന്ന് ഉദ്ഘാടനം; വികസനമെന്ന പേരിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രഹസനങ്ങളിലൂടെ…


തൊടുപുഴ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപുള്ള കുറച്ചു ദിവസങ്ങളിലാണു മറഞ്ഞിരുന്ന ‘വികസനങ്ങൾ’ ജില്ല കണ്ടത്. ജനപ്രതിനിധികൾ തലങ്ങും വിലങ്ങും പാഞ്ഞ്, നിർമാണാരംഭം, നിർമാണ പൂർത്തീകരണം, ശിലാസ്ഥാപനം എന്നിങ്ങനെ വിവിധ പേരുകളിൽ നടത്തിയ ഉദ്ഘാടന മാമാങ്കങ്ങൾ കണ്ട് ജനം ഞെട്ടി. പക്ഷേ പായൽ പിടിച്ച ശിലാഫലകങ്ങളും കാടുമൂടിയ അപൂർണ നിർമിതികളും ഒട്ടേറെ കണ്ടു മടുത്ത ഇടുക്കി ജില്ലക്കാർക്കു യാഥാർഥ്യം ഉൾക്കൊള്ളാൻ അധികനേരം വേണ്ട. തിരക്കിട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടവയുടെ ഭാവിയും സിംപിളായി അവർ പ്രവചിക്കും. ‘ഡെലൂലു, മീൻസ് മായ’ എന്ന്. അത്തരം ചില വിക(പ്രഹ)സന പദ്ധതികളിലൂടെ…രാവിലെ ചെറുതോണിയിൽനിന്നു സർവീസുകൾ തുടങ്ങിയാലേ കലക്‌ഷൻ ഉയർത്താൻ സാധിക്കുകയുള്ളൂ എന്ന് ജീവനക്കാർ പറയുന്നു. ഇപ്പോൾ ഓപ്പറേറ്റിങ് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. മെക്കാനിക്കൽ വിഭാഗവും എത്തിയിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പുതിയ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ സൗകര്യം അനുവദിക്കാത്തതിനാൽ ചെറുതോണി പൊലീസ് സ്റ്റേഷന് എതിർവശത്ത് വാടകയ്ക്ക് എടുത്തിരിക്കുന്ന മുറിയിലാണു സെന്ററിന്റെ പ്രവർത്തനം. പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്നു കെഎസ്ആർടിസിക്ക് അനുവദിച്ചിരിക്കുന്ന 42 സെന്റ് സ്ഥലത്ത് ഒരു പഞ്ചിങ് സെന്റർ തട്ടിക്കൂട്ടി നിർമിച്ചിട്ടുണ്ടെങ്കിലും ബസുകൾ ഇവിടേക്കു കയറാത്തതിനാൽ ഇതിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടില്ല. പച്ചപിടിക്കുമോ പച്ചടി സ്റ്റേഡിയം ദ്രോണാചാര്യ കെ.പി.തോമസിന്റെ പേരിലുള്ള പച്ചടി ജില്ലാ ഇൻഡോർ സ്റ്റേഡിയം മാർച്ച്‌ 3ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തെങ്കിലും ഫ്ലോറിങ് പണികൾ പൂർത്തിയാക്കിയിട്ടില്ല. ഉദ്ഘാടനത്തിനു തൊട്ടു പിന്നാലെ ഇറക്കുമതി ചെയ്യുന്ന തടി ഉപയോഗിച്ചുള്ള ഫ്ലോർ നിർമാണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇനിയും പൂർത്തിയാക്കിയിട്ടില്ല. കരാർ പ്രകാരമുള്ള നിർമാണ പൂർത്തീകരണ ദിനമായ ജൂൺ 30ന് മുൻപ് ഫ്ലോറിങ് പൂർത്തിയായേക്കും. ഇതിനായി ഇറക്കുമതി ചെയ്യുന്ന തടി സംസ്ഥാനത്ത് എത്തിച്ചതായാണു അധികൃതർ പറയുന്നത്.


Source link

Back to top button