test del 4 copy of del 3

സ്വർണവില വർധനയിലും ‘താൽക്കാലിക’ വെടിനിർത്തൽ; കേരളത്തിൽ രാവിലെ ഇടിഞ്ഞു, ഇനി എങ്ങോട്ട്?


സ്വർണവില കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയായി. പവന് 400 രൂപ താഴ്ന്ന് 1,13,480 രൂപയും. ഇറാനും യുഎസും തമ്മിലെ വെടിനിർത്തൽ കാലാവധി നീട്ടിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയും യുഎസ് ഡോളർ‌ ഇൻഡക്സും താഴ്ന്നിരുന്നു. ഇതോടെയാണ് രാവിലെ കേരളത്തിലും സ്വർണവില കുറഞ്ഞത്.ഇന്നലെ രാവിലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തര സ്വർണവില 4780ന് മുകളിലായിരുന്നു. ഇപ്പോഴത്തെ വില ഇതിനേക്കാൾ കുറവായതിനാലാണ് ഇന്ന് കേരളത്തിലും വില കുറഞ്ഞത്. രാജ്യാന്തര വില കൂടുതൽ മുന്നോട്ട് നീങ്ങിയാൽ ആനുപാതികമായി കേരളത്തിലും വില കൂടാമെന്ന് നിരീക്ഷകർ പറയുന്നു.


Source link

Back to top button