test del 2

‘കാർഡുകൾ’ ബാക്കിയെന്ന് ഇറാൻ; യുദ്ധത്തിന് തയ്യാറെന്ന് ഇരുരാജ്യങ്ങളും


ടെഹ്‌റാൻ: വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കേ യുദ്ധഭീഷണിയുമായി യു.എസും ഇറാനും. സമാധാനചർച്ചകൾക്കായി പാകിസ്താനിലെത്തിയില്ലെങ്കിൽ ബുധനാഴ്ച വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതോടെ ഇറാൻ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിമുഴക്കി.വെടിനിർത്തൽ കാലാവധി നീട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് ട്രംപ് ബ്ലൂംബർഗ് ന്യൂസിനോട് പറഞ്ഞു. ഇറാൻ പലതവണ വെടിനിർത്തൽ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഭീഷണികളുടെ നിഴലിലുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധത്തിലിറക്കാനുള്ള പുതിയ കാർഡുകൾ തയ്യാറാക്കുകയായിരുന്നു രാജ്യമെന്ന് എക്‌സിൽ കുറിച്ചു.അതിനിടെ, യു.എസ്. പ്രതിനിധിസംഘവുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടെന്ന് സി.എൻ.എൻ. റിപ്പോർട്ടുചെയ്തു. ഖാലിബാഫിന്റെ നേതൃത്വത്തിൽ ഇറാൻ നയതന്ത്രസംഘം ഇസ്‌ലാമാബാദിലെത്താൻ സമ്മതിച്ചതായി ഉയർന്ന പാകിസ്താൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി അറേബ്യയിലെ വാർത്താ മാധ്യമമായ അൽ അറബിയ റിപ്പോർട്ടുചെയ്തു.സമാധാനചർച്ചയ്ക്ക് ഇറാൻ പരമോന്നത നേതാവ് മുജ്താബ ഖാംനയി പച്ചക്കൊടികാണിച്ചെന്ന് ആക്‌സിയോസ് റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ, ഈ വാർത്തകൾ നിഷേധിച്ച ഇറാൻ ദേശീയ മാധ്യമം ഇറാനിൽനിന്ന് ചർച്ചകൾക്കായി ആരും പോകുന്നില്ലെന്ന് വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് തയ്യാറാകുമെന്ന വിശ്വാസമാണ് ട്രംപ് പ്രകടിപ്പിച്ചത്.


Source link

Back to top button