LATEST
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: സ്ഫോടനങ്ങൾ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് റോബോട്ടും ഡ്രോണുകളും

തൃശ്ശൂർ: മുണ്ടത്തിക്കോട്ട് പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ പ്രദേശം ഇപ്പോഴും ഭീതിയുടെ നിഴലിൽ. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ അപകടം ഉണ്ടായത്. വൈകുന്നേരം ആറര കഴിഞ്ഞിട്ടും പ്രദേശത്ത് തുടർച്ചയായ സ്ഫോടനങ്ങൾ നടക്കുന്നതിനാൽ രക്ഷാപ്രവർത്തത്തനം ദുസഹമാകുന്നുണ്ട്. നിലവിൽ അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിന് അടുത്തേക്ക് എത്താൻ സാധിക്കാത്ത സാഹചര്യമാണ്. തീയണയ്ക്കുന്നതിനായി ഫയർഫോഴ്സിന്റെ പ്രത്യേക റോബോട്ടിനെ ഉടൻ തന്നെ രംഗത്തിറക്കുമെന്ന് സംസ്ഥാന ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. അപകടത്തിന്റെ തീവ്രത വിലയിരുത്താനും മൃതദേഹങ്ങളോ പരിക്കേറ്റവരോ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ഉണ്ടോ എന്ന് പരിശോധിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.
Source link


