LATEST

‘ആരാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല, സുഹൃത്തും കൂട്ടത്തിലുണ്ട്’;  പൊട്ടിക്കരഞ്ഞ് യുവാവ്


തൃശൂര്‍: വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഒരു മണിക്കൂർ മുൻപ് വലിയ ശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നതെന്ന് നാട്ടുകാർ. ശബ്ദം കേട്ട് എല്ലാവരും പേടിച്ചെന്നും ഇപ്പോഴും അവിടെ സ്‌ഫോടനങ്ങള്‍ നടക്കുന്നുണ്ടെന്നും ഒരു യുവാവ് മാദ്ധ്യമളോട് പറഞ്ഞു. തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ‘പ്രദേശത്തേക്ക് അടുക്കാൻ സാധിക്കുന്നില്ല. ചിലരെ രക്ഷിക്കാൻ കഴിഞ്ഞു. ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് കൊണ്ടുപോയത്. ആരാണ് മരിച്ചതെന്ന് അറിയില്ല. 40 ഓളം പേർ അവിടെ ഉണ്ടായിരുന്നു. അടുത്തേക്ക് പോകാൻ പോലും പറ്റുന്നില്ല. എന്റെ സുഹൃത്ത് സതീശനും ഇക്കൂട്ടത്തിൽ ഉണ്ട്. അവനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വർഷം കൊണ്ട് ഈ വെടിക്കെട്ട് നിർത്തുമെന്ന് പറഞ്ഞ ആളാണ് സതീശൻ. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നല്ല വിഷമമുണ്ട്’- പൊട്ടിക്കരഞ്ഞ് കൊണ്ട് യുവാവ് പ്രതകരിച്ചു.


Source link

Back to top button