NATIIONAL
ട്വന്റി20 ലോകകപ്പിൽ ഒത്തുകളി: ‘ക്യാപ്റ്റനെ’ തീരുമാനിച്ചത് ലോറൻസ് ബിഷ്ണോയി സംഘം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടൊറന്റോ ∙ ട്വന്റി20 ലോകകപ്പിൽ കാനഡ ടീം ഉൾപ്പെട്ട ഒത്തുകളി വിവാദത്തെക്കുറിച്ച് ഐസിസി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ നടുക്കുന്ന പുതിയ വെളിപ്പെടുത്തലുകളും. കാനഡയും ന്യൂസീലൻഡും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ‘ഒത്തുകളി വിവാദത്തിൽ’ ലോറൻസ് ബിഷ്ണോയി സംഘത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാനഡ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വയുടെ ഇടപെടലിനെക്കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം (എസിയു) നിലവിൽ അന്വേഷണം നടത്തിവരികയാണ്. കാനഡയിൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളി സംഘമായ ലോറൻസ് ബിഷ്ണോയി ഗ്രൂപ്പിന് ഒത്തുകളിമായി ബന്ധമുണ്ടെന്നാണ് കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (സിബിസി) റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിലും പ്രതിക്കൂട്ടിലായ ഈ സംഘമാണ് ബജ്‌വയെ പെട്ടെന്ന് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ഭീഷണി നേരിട്ട മറ്റൊരു വ്യക്തിയെയും സിബിസി സംഘം കണ്ടെത്തി. ‘നോഹ’ എന്നാണ് റിപ്പോർട്ടിൽ ഈ വ്യക്തിയുടെ പേര്. ചില നേതാക്കളെയും കളിക്കാരെയും അധികാര സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ ഈ സിൻഡിക്കേറ്റ് ശ്രമിക്കുന്നതായി അന്വേഷണം സൂചിപ്പിക്കുന്നു. 2026ലെ ട്വന്റി20 ലോകകപ്പിന് ആഴ്ചകൾക്ക് മുൻപു ക്യാപ്റ്റനായി നിയമിക്കപ്പെട്ട ബജ്‌വയാണ് ഈ ആരോപണങ്ങളിലെ പ്രധാന വ്യക്തി. അദ്ദേഹം ടീമിൽ തുടരുന്നുണ്ടെന്നും പിന്നീട് നായകനായി ഉയർത്തപ്പെട്ടെന്നും ഉറപ്പാക്കാൻ സംഘം ഭീഷണി മാർഗം സ്വീകരിച്ചതായാണ് വിവരം. ‘‘ഞാൻ അതിനെ എതിർത്തു, 40 മിനിറ്റിനുള്ളിൽ അതേ നമ്പറിൽ നിന്ന് എന്നെ ഭയപ്പെടുത്തുന്ന ഒരു സന്ദേശം ലഭിച്ചു, അതിൽ ഒരു ചിത്രം ഉണ്ടായിരുന്നു.’’– നോഹ പറഞ്ഞു.
Source link


