test del 4 copy of del 3
നാടൊരു വറചട്ടി: മഴ കുറഞ്ഞു, ഈർപ്പം കൂടി; വെന്തുരുകി ജനം

കണ്ണൂർ ∙ പകൽ തീവെയിൽ, രാത്രി അസഹനീയ ചൂട്; രാപകലില്ലാതെ വെന്തുരുകുകയാണ് നാട്. എയർ കണ്ടീഷണറിനും ഫാനിനും തണുപ്പിക്കാൻ കഴിയാത്ത അന്തരീക്ഷത്തിൽ വിയർത്തൊലിക്കുന്നു കണ്ണൂർ. ഒരാഴ്ചയായി ശരാശരി 37 ഡിഗ്രി ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. കനത്ത ചൂടിൽ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ കുറഞ്ഞതും അന്തരീക്ഷ ഈർപ്പം (humidity) കൂടിയതുമാണു ചൂടു കൂടാൻ കാരണം. അറബിക്കടലിൽ ചൂടുകൂടുന്നതിനനുസരിച്ച് കൂടുതൽ ഈർപ്പം അന്തരീക്ഷത്തിലെത്തുകയാണ്.ചൂടിനെ നേരിടാൻ ∙ ഇടുങ്ങിയ വസ്ത്രം ഒഴിവാക്കുക, കോട്ടൺ വസ്ത്രം ഉപയോഗിക്കുക, ശരീരം പൂർണമായും കവർ ചെയ്യുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നത് ഉചിതം. കറുപ്പ് വസ്ത്രം പരമാവധി ഒഴിവാക്കുക. ∙ ഉച്ചയ്ക്ക് 12നും 3നും നേരിട്ട് സൂര്യപ്രകാശം തട്ടുന്നത് ഒഴിവാക്കുക. ∙ ലഘുഭക്ഷണം കഴിക്കുക, ഓയിൽ ഉപയോഗിച്ച് വറുത്തതും പൊരിച്ചതുമായ ഭക്ഷണം പരമാവധി ഒഴിവാക്കുക, കട്ടിയുള്ള ഭക്ഷണം, ബിരിയാണി പോലുള്ള ഒഴിവാക്കുക. കഞ്ഞി തുടങ്ങിയവ ഉപയോഗിക്കുന്നതാണ് നല്ലത്. ∙ ഒരു പിടി രാമച്ചം കഴുകിയിട്ട് ഒരു ലീറ്റർ വെള്ളത്തിൽ 3 മണിക്കൂർ ഇടുക (ചെറുതായി നുറുക്കി ചതച്ച്) ഈ വെള്ളം ഉപയോഗിക്കുക. ∙ 15 മുതൽ 20 ഉണക്കമുന്തിരി തലേന്ന് വെള്ളത്തിലിട്ട് അടുത്തദിവസം പിഴിഞ്ഞ് അൽപം പഞ്ചസാര ഉപയോഗിച്ച് ഒന്നോ രണ്ടോ തവണ ഉപയോഗിക്കുക. കുട്ടികൾക്ക് നല്ലതാണ്. ∙ പുളിയും മധുരവും ചേർന്നുള്ള ദാഹശമിനി ഉപയോഗിക്കുന്നത് നല്ലത്. ∙ രാമച്ചം, മുന്തിരി, ചന്ദനം, മുത്തങ്ങ എന്നിവ തുല്യ അളവിൽ നാലിരട്ടി വെള്ളത്തിൽ വച്ച് കഷായമാക്കി തേൻ ചേർത്ത് അല്ലെങ്കിൽ പഞ്ചസാര സിറപ്പ് ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.ലക്ഷണങ്ങൾ ശരീര ഊഷ്മാവ് വർധിക്കുന്നത് സൂര്യാഘാതത്തിന്റെ ലക്ഷണമാണ്. തൊലി ചൂടാകുകയും വരളുകയും ചെയ്യും. കനത്ത തലവേദന, തലകറക്കം, നാഡീമിടിപ്പ് വർധന, രക്തസമ്മർദം കുറയും, അപസ്മാരം തുടങ്ങിയവയും ലക്ഷണമാണ്.
Source link


