test del 4 copy of del 3
മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊച്ചി ∙ പച്ചാളത്തു യുവാവിനെ സുഹൃത്തു ഫ്രയിങ് പാൻ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. പച്ചാളം ജനത കോളനി ലൈൻ തുണ്ടിപ്പറമ്പിൽ സെബാസ്റ്റ്യൻ എബ്രോയുടെ മകൻ അൽ ജൂഡ് എബ്രോയാണു (40) കൊല്ലപ്പെട്ടത്. പ്രതി എസ്ആർഎം റോഡ് ശാരദ നിവാസിൽ ഷിനോജ് രവീന്ദ്രനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. അൽ ജൂഡും സുഹൃത്തുക്കളും ഷിനോജിന്റെ വീടിന്റെ ടെറസിലിരുന്നു മദ്യപിക്കാൻ എത്തുന്നതു പതിവാണെന്നു പൊലീസ് പറയുന്നു. മദ്യപിക്കാൻ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ വീട്ടിൽനിന്നു ഷിനോജിനെ പൊലീസ് പിന്നീടു കസ്റ്റഡിയിലെടുത്തു. പിടിയിലാകുമ്പോഴും മദ്യലഹരിയിലായിരുന്നു പ്രതി.
Source link


