LATEST

ഗു​രു​വാ​യൂ​ർ​ ​ക്ഷേത്രത്തിൽ ദർശനം നടത്തി മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്റെ മകൻ​ ​ ​വി​വേ​ക് ​കി​രൺ


ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി . ഇന്ന് വൈകിട്ടാണ് വിവേക് കിരൺ ഭാര്യ സമേതം ക്ഷേത്ര ദർശനത്തിനായെത്തിയത് . ക്ഷേത്ര ദർശനത്തിനെത്തിയ വിവേക് കിരണിന്റെയും കുടുംബത്തിന്റെയും വീഡിയോ ചിത്രീകരിച്ച മാദ്ധ്യമ പ്രവർത്തകനെ തടഞ്ഞു നിറുത്തി ദേവസ്വം അധികൃതർ വീഡിയോ ഡിലീറ്റ് ചെയ്യിച്ചു. രഹസ്യമായാണ് വിവേക് കിരണിനും കുടുംബത്തിനും വി.ഐ.പി പരിവേഷത്തിൽ ക്ഷേത്ര ദർശനത്തിനായി ദേവസ്വം അധികൃതർ സൗകര്യമൊരുക്കിയത്. ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തുകടന്ന ശേഷം കാര്യാലയ ഗണപതിയെ തൊഴാൻ പോകുമ്പോഴാണ് മാദ്ധ്യമപ്രവർത്തകൻ വീഡിയോ എടുത്തത്. ഇതുകണ്ട വിവേക് മാദ്ധ്യമപ്രവർത്തകനോട് കയർക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഉടൻ സ്ഥലത്തെത്തിയ ദേവസ്വം ഉദ്യോഗസ്ഥർ മാദ്ധ്യമ പ്രവർത്തകന്റെ ഫോൺ കൈക്കലാക്കി വീഡിയോ ഡിലിറ്റ് ചെയ്യിക്കുകയായിരുന്നു.


Source link

Back to top button